KOYILANDY DIARY

The Perfect News Portal

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന്‌ താന്‍ പറഞ്ഞിട്ടേയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

കോഴിക്കോട്‌: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്‌ഥാനാര്‍ത്ഥിയായി വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടെ മലക്കം മറിഞ്ഞ്‌ ഉമ്മന്‍ചാണ്ടി. രാഹുലിനോട്‌ വയനാട്ടില്‍ മത്സരിക്കണമെന്ന്‌ താന്‍ അങ്ങോട്ട്‌ ആവശ്യപ്പെട്ടതേ ഉള്ളൂവെന്നും എന്നാല്‍ മല്‍സരിക്കുമെന്ന്‌ പറഞ്ഞിട്ടില്ലെന്നുമാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍നിന്നും മത്സരിക്കണമെന്ന ആശയം വന്നപ്പോള്‍ എങ്കില്‍ വയനാട്ടില്‍ നിന്നാകാമെന്ന്‌ അങ്ങോട്ട്‌പറയുകയായിരുന്നു. എന്നാല്‍ അതില്‍ രാഹുലാണ്‌ തീരുമാനം എടുക്കേണ്ടത്‌. അല്ലാതെ രാഹുല്‍ ഇവിടെ മത്സരിക്കുമെന്ന സൂചനപോലും താന്‍ നല്‍കിയിട്ടില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്‌.

വയനാട്ടില്‍ ടി സിദ്ദിന്റെ സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചപ്പോഴാണ്‌ രാഹുല്‍ ഗാന്ധി വരുമെന്ന സൂചന ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. തുടര്‍ന്ന്‌ ടി സിദ്ദിഖ്‌ വാര്‍ത്താസമ്മേളനം നടത്തി രാഹുലിനായി പിന്‍മാറുകയാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന്‌ ഓരോ ദിവസവും സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.രമേശ്‌ ചെന്നിത്തലും രാഹുല്‍ ഗാന്ധി വരുമെന്ന്‌ സൂചന നല്‍കിയിരുന്നു.

Advertisements

വടകരയില്‍ യുഡിഎഫിനായി കെ മുരളീധരന്‍ പ്രചാരണം തുടങ്ങിയെങ്കിലും ഔദ്യോഗികമായി സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *