KOYILANDY DIARY

The Perfect News Portal

യൂത്ത് സ്റ്റെപ്പ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച്‌ മാനവികതയിലേക്ക് തിരിച്ച്‌ വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് പറഞ്ഞു. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ചേനോളിയില്‍ നടത്തിയ യൂത്ത് സ്റ്റെപ്പ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു.

ബൈജു ആയാടത്തിലും, അഷ്റഫ് വാളൂരും ക്ലാസ്സെടുത്തു. ജനറല്‍ സെക്രട്ടറി സലിം മിലാസ് സ്വാഗതവും അസീബ് ചേനോളി നന്ദിയും പറഞ്ഞു. എസ്.കെ അസൈനാര്‍, ടി.കെ ഇബ്രാഹിം, ആര്‍.കെ. മുനീര്‍, ടി.പി നാസര്‍, സി അമ്മദ് കുട്ടി ഹാജി, അഹമ്മദ് കുണ്ടുങ്ങല്‍, മുഹമ്മദാലി കന്നാട്ടി, മുനീര്‍ നൊച്ചാട്, വി കെ റസാഖ്, കെ.എം സിറാജ്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *