KOYILANDY DIARY

The Perfect News Portal

അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

നാദാപുരം: വീട്ടു പറമ്പില്‍ മതില്‍ നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടയില്‍ അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചേലക്കാട് തോട്ടത്തില്‍ അമ്മതിന്റെ വീട്ടു പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മതില്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ പറമ്പിലെ മണ്ണ് നീക്കുന്നതിനിടയിലാണ് പെയിന്റിന്റെ ബക്കറ്റിലാക്കി അടപ്പിട്ട് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ഇവ കണ്ടെത്തിയത്. സുരക്ഷിതത്വത്തിനായി ബക്കറ്റില്‍ അറക്കപൊടിയും നിറച്ചിരുന്നു.

വിവരം അറിയിച്ചതനുസരിച്ച്‌ നാദാപുരം എസ്.ഐ. എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നാദാപുരം കണ്‍ട്രോള്‍ റൂം സി.ഐ. പി.കെ.സന്തോഷിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് അംഗങ്ങളായ കെ.പി.രാജീവന്‍, മൊയ്തു എന്നിവരടങ്ങുന്ന സംഘം ബോംബുകള്‍ അതീവ സുരക്ഷയോടെ ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച്‌ നിര്‍വീര്യമാക്കി. ബോംബുകള്‍ ഏറെ പഴക്കം ഉള്ളവയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *