KOYILANDY DIARY

The Perfect News Portal

യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : പിഎസ്‌സി പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിക്കെതിരെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ് യു, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച്‌ നടത്തി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കെ.എസ്.യു, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂണിവേഴ്സിറ്റി കോളജ് ക്രമക്കേടിന് കൂട്ടുനിന്ന അധ്യാപകരെ പുറത്താക്കുക, ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മന്ത്രി കെ.ടി ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത് ബാരിക്കേട് കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *