KOYILANDY DIARY

The Perfect News Portal

ചികിത്സ തേടി റാണ അമേരിക്കയില്‍

വൃക്ക രോഗത്തിന് ചികിത്സ തേടി ബാഹുബലി താരം റാണ ദഗുബാട്ടി അമേരിക്കയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമാ ലോകത്ത് റാണയുടെ അസുഖവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വൃക്ക സംബന്ധമായ അസുഖമാണെന്നും ചികിത്സ തേടി അമേരിക്കയില്‍ പോയെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആവശ്യമെങ്കില്‍ അമ്മ വൃക്ക നല്‍കും എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി റാണ വൃക്ക സംബന്ധമായ അസുഖത്തിന് മുംബൈയിലും ഹൈദരാബാദിലും ചികിത്സയിലായിരുന്നു. എന്നാല്‍ കാര്യമായ ഫലം ഉണ്ടാകാത്തിനാല്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. അവിടെ വിദഗ്ദനായ നെഫ്‌റ്രോളജിസ്റ്റ് റാണയെ ചികിത്സിക്കും എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വീരാടപര്‍വമാണ് റാണയുടെ ചിത്രീകരണം തുടങ്ങേണ്ട പുതിയ ചിത്രം. എന്നാല്‍ റാണയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇതിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള അഭ്യൂഹങ്ങോട് പ്രതികരിക്കാന്‍ റാണ് ഇതുവരെ തയ്യാറായിട്ടില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *