KOYILANDY DIARY

The Perfect News Portal

യുവാവിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാരങ്ങാനം: പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. മേക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത്കുമാറിനെയാണ് ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ വീടിന്‍റെ പൂമുഖത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇരുപത്തിയൊമ്പത് വയസുകാരനായ ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ എത്തിയതെന്നു കരുതുന്ന കാര്‍ വീടിനു സമീപത്തെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അജിത്കുമാര്‍ പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നത്രേ. പെണ്‍കുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിക്കുന്നതു കാരണം വീട്ടുകാര്‍ കഴിഞ്ഞ ദിവസം നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. വീട്ടുകാരുടെ എതിര്‍പ്പില്‍ പ്രകോപിതനായി രാത്രിയിലെത്തി ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *