KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഫയർ സർവീസിൽ നിന്നും നീണ്ട 27 വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്ന ഗ്രേഡ് ASTO സുരേഷ് കുമാർ ടി.എം.ന് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ഫസ്റ്റ് PSC ബാച്ച് ഫയർമാൻ കം ഡ്രൈവർ പോസ്റ്റിൽ സർവീസിൽ പ്രവേശിച്ച സുരേഷ് കുമാർ ഗ്രേഡ് ASTO (അസി: സ്റ്റേഷൻ ഓഫീസർ) ആയാണ് വിരമിക്കുന്നത്. കൊയിലാണ്ടി കന്നൂര് സ്വദേശിയാണ്‌. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ മൂസ്സ വടക്കേതിൽ വിശിഷ്ടാതിഥിയായി. സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ അധ്യക്ഷതവഹിച്ചു.  

സുരേഷ് കുമാർ സർവീസിൽ ഉടനീളം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന് പുറമേ സമൂഹത്തിൻറെ പല മേഖലകളിലും ഇടപെടുകയും വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്ത സഹപ്രവർത്തകനാണ് സുരേഷ് കുമാർ എന്ന്  സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ പറഞ്ഞു.  

ചടങ്ങിൽ അദ്ദേഹത്തെ DFO പൊന്നാട അണിയിക്കുകയും മൊമെന്റൊ നൽകി ആദരിക്കുകയും ചെയ്തു. കൂടാതെ സ്റ്റേഷൻ അംഗങ്ങളുടെ സ്നേഹോപഹാരവും നൽകി. 27 വർഷം സമൂഹത്തിന് നിസ്വാർത്ഥമായ സേവനം നൽകാൻ സാധിച്ചത് വളരെ അഭിമാനമുണ്ടെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ ഇതിന് സഹായിച്ച സഹപ്രവർത്തകരോടും ചടങ്ങ് സംഘടിപ്പിച്ച സ്റ്റേഷൻ അംഗങ്ങളോടും നന്ദി പ്രകടിപ്പിച്ചു. ASTO പ്രമോദ് പി.കെ, മജീദ്‌, പി.കെ ബാബു, SFRO റഫീഖ് കാവിൽ, FRO ബിജേഷ്, ഷിജു ടി,പി, ഹരീഷ് എം.എസ്, രാകേഷ് പി.കെ. സനൽരാജ്, ഹോംഗാർഡ്‌ സത്യൻ, ഹരിദാസ്, കെ.ടി ബേബി, CDV അംഗം ബിജു എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *