KOYILANDY DIARY

The Perfect News Portal

മോഡി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ 6 മാസമെടുക്കും: തോമസ് ഐസക്‌

തിരുവനന്തപുരം > നോട്ടുനിരോധനം കൊണ്ട് നരേന്ദ്രമോഡി സൃഷ്ടിച്ച പ്രതിസന്ധി ഒരുമാസം കൊണ്ട് തീരില്ലെന്ന് മന്ത്രി തോമസ് ഐസക്. ഇപ്പോഴത്തെ നില കുറഞ്ഞത് ആറുമാസമെങ്കിലും തുടരുമെന്നും ഇത് കേന്ദ്രത്തിന് മാത്രം പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നമാണെന്നും തോമസ് ഐസക് പറഞ്ഞു.

നിലവിലെ അവസ്ഥയില്‍ നോട്ടുകള്‍ അച്ചടിച്ചുതീരാന്‍ ആറുമാസമെടുക്കും. നിരോധിച്ച 500, 1000 രൂപ നോട്ടുകളായിരുന്നു വീണ്ടും അച്ചടിച്ചിരുന്നതെങ്കില്‍ ഇത് ഒരു വര്‍ഷംവരെ നീണ്ടുനിന്നേനെ. നിലവില്‍ സര്‍ക്കാരിന്റെ കൈയില്‍ പണമുണ്ട്. എന്നാല്‍ അക്കൗണ്ടിലാക്കി നല്‍കിയിരിക്കുന്ന ശമ്പളവും പെന്‍ഷനും പിന്‍വലിക്കാനുള്ള നോട്ടുകള്‍ ബാങ്കുകളിലില്ല. അടുത്തമാസം ബാങ്കുകളില്‍ പണമുണ്ടാകും, എന്നാല്‍ വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ കൈയില്‍ പണമുണ്ടാകില്ല’ തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *