KOYILANDY DIARY

The Perfect News Portal

പ്രീ പെയ്ഡ് കാർഡ് പുറത്തിറങ്ങുന്നു K.S.R.T.C. യിൽ ഇനി മുതൽ അൺലിമിറ്റഡ് യാത്ര

തിരുവനന്തപുരം: പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്.

ഒരു മാസത്തെ കാലയളവില്‍ ലഭിക്കുന്ന കാര്‍ഡുകളില്‍ അനുവദിക്കപ്പെട്ട ബസുകളില്‍ എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം. മൊത്തം കാലയളവിലോ പ്രതിദിനമോ ചെയ്യാവുന്ന യാത്രയ്ക്ക് പരിധിയുണ്ടാവില്ല.

ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ വരെ സഞ്ചരിക്കാന്‍ വ്യത്യസ്ത തുകയ്ക്കുള്ള കാര്‍ഡുകളാകും കെ.എസ്.ആര്‍.ടി.സി.  ലഭ്യമാകുക. 1000, 1500, 3000, 5000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകളാകും ഉണ്ടാവുക. കാലാവധിയ്ക്ക് ശേഷം കാര്‍ഡുകള്‍ വീണ്ടും ചാര്‍ജ് ചെയ്ത്‌ ഉപയോഗിക്കാം.

Advertisements

കാര്‍ഡുകള്‍ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി. യുടെ പുതിയ നടപടി. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി.  രാജമാണിക്യം അറിയിച്ചു.

കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന പ്രീപെയ്ഡ് കാര്‍ഡുകള്‍

  • ബ്രോണ്‍സ് കാര്‍ഡ് (1000 രൂപ): ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യാം. ജില്ല വിട്ടുള്ള യാത്ര  പറ്റില്ല.
  • സില്‍വര്‍ കാര്‍ഡ് (1500 രൂപ): ലിമിറ്റഡ്, സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ സംസ്ഥാനത്ത് എവിടെയും യാത്രചെയ്യാം.
  • ഗോള്‍ഡ് കാര്‍ഡ് (3000 രൂപ): ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സംസ്ഥാനത്ത് എവിടെയും.
  • പ്രീമിയം കാര്‍ഡ് (5000 രൂപ): സ്‌കാനിയ വോള്‍വോ ഒഴികെയുള്ള കോര്‍പ്പറേഷന്റെ ബസുകളില്‍ സഞ്ചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *