KOYILANDY DIARY

The Perfect News Portal

മെ‍ഡിക്കല്‍ പിജിക്ക് നീറ്റ് ഒഴിവാക്കുന്ന ബില്‍ അം​ഗീകരിച്ചു

ഡല്‍ഹി: പിജി മെഡിക്കല്‍ കോഴ‌്സുകളിലേക്ക‌് നീറ്റ‌് പ്രവേശനപരീക്ഷ ഒഴിവാക്കിയുള്ള ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിന‌് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പിജി കോഴ‌്സുകളിലേക്കുള്ള പ്രവേശനത്തിന‌ുകൂടി പരിഗണിക്കാനാകുംവിധം എംബിബിഎസ‌് അവസാനവര്‍ഷ പരീക്ഷയെ ലൈസന്‍സിയേറ്റ‌് പരീക്ഷയാക്കാനാണ‌് നിര്‍ദേശം. വിദേശത്ത‌് മെഡിക്കല്‍ ബിരുദപഠനം കഴിഞ്ഞ‌് എത്തുന്നവര്‍ക്കുള്ള സ‌്ക്രീനിങ‌് പരീക്ഷയായി കൂടി അവസാനവര്‍ഷ എംബിബിഎസ‌് പരീക്ഷയെ മാറ്റും. ഇത‌് നാഷണല്‍ എക‌്സിറ്റ‌് ടെസ‌്റ്റ‌് (നെക‌്സ‌്റ്റ‌്) എന്നറിയപ്പെടും.

മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ‌് ഇന്ത്യക്ക‌് പകരമായി ദേശീയ മെഡിക്കല്‍ കമീഷന‌് രൂപംനല്‍കിയുള്ളതാണ‌് പുതിയ ബില്‍. ഇതുപ്രകാരം മെഡിക്കല്‍ കമീഷന‌് നാല‌് ബോര്‍ഡുണ്ടാകും. അണ്ടര്‍ ഗ്രാജുവേറ്റ‌് മെഡിക്കല്‍ വിദ്യാഭ്യാസം, പിജി മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ അസസ‌്മെന്റ‌് ആന്‍ഡ‌് റേറ്റിങ‌്, എത്തിക‌്സ‌് ആന്‍ഡ‌് മെഡിക്കല്‍ രജിസ‌്ട്രേഷന്‍ എന്നിവ. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും കല്‍പ്പിത സര്‍വകലാശാലകളായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജുകളിലെയും പകുതി സീറ്റുകളിലെ ഫീസ‌് നിര്‍ണയ അധികാരവും പുതിയ കമീഷനായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *