KOYILANDY DIARY

The Perfect News Portal

കെഎസ‌്‌യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയറ്റിലേക്ക‌് ചാടിക്കടന്നത‌് തൃശൂരിലെ അഭിഭാഷക

തിരുവനന്തപുരം: കെഎസ‌്‌യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയറ്റിലേക്ക‌് ചാടിക്കടന്നത‌് തൃശൂരിലെ അഭിഭാഷക. സെക്രട്ടറിയറ്റ‌് പടിക്കല്‍ കെഎസ‌്‌യു നടത്തുന്ന സത്യഗ്രഹപന്തലിന‌് സമീപത്തുനിന്ന‌് ബുധനാഴ‌്ച രാവിലെ സെക്രട്ടറിയറ്റിലെ ഇരുമ്പ് മതില്‍ ചാടിക്കടന്ന‌് പിടിയിലായ തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്ത‌് അംഗംകൂടിയായ അഭിഭാഷക സി ശില്‍പ്പ (26) മാധ്യമ ശ്രദ്ധനേടാന്‍ മുമ്പും മതില്‍ ചാടിക്കടന്നിട്ടുണ്ട‌്.

തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ‌് ചെയ്യുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജ‌ിന്റെ ഗേറ്റ‌് ചാടിക്കടന്ന‌് പ്രശ‌്നം സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ‌് സ്ഥിതിചെയ്യുന്ന ബ്ലോക്കിലേക്ക‌് അതിക്രമിച്ച‌് കടന്നതിന‌് ശില്‍പ്പയ‌്ക്കൊപ്പം എറണാകുളം ആലുവ സ്വദേശി അനു (27), ഇടുക്കി ഉടുമ്ബഞ്ചോല സ്വദേശി രാജേന്ദ്രന്‍ (27), ഇടുക്കി ദേവികുളം സ്വദേശി അലോഷ്യസ‌് സേവ്യര്‍ (26), എറണാകുളം കണയന്നുര്‍ സ്വദേശി ആനന്ദ‌് (20) എന്നിവരെയും പിടികൂടി. ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതിക്കു മുന്നില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *