KOYILANDY DIARY

The Perfect News Portal

മുഴുവൻ വിജയികൾക്കും പ്ലസ് വൺ അഡ്മിഷൻ ലഭ്യമാക്കണം: KVJ

കൊയിലാണ്ടി: എസ്. എസ്. എൽ. സി പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അഡ്മിഷൻ ലഭ്യമാക്കണം എന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിൽ ഒന്നോളം കുറഞ്ഞെങ്കിലും ജില്ലയിലെ എസ് എസ് എൽ സി വിജയികൾക്കെല്ലാം പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്.

43,714 പേരാണ് ഇക്കുറി ഉപരി പഠനത്തിന് യോഗ്യത നേടിയത്. 9242 കുട്ടികൾക്ക് സീറ്റ് ലഭിക്കാത്തത് അത്യന്തം അപലപനീയമാണ്. തിങ്ങി നിറഞ്ഞു ക്ലാസുകളിൽ പഠിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും കൂടുതൽ സ്‌കൂളുകളിൽ കോഴ്സ് അനുവദിച്ച് പ്രശ്നം ശാശ്വതമായി പരിഹരിഹരിക്കണമെന്നും കെ. വി. ജെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവ് ന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, അഭിത്യ കെ,മായ കുന്നോത്ത്, വിഷ്ണു പ്രസാദ്, വിഷ്ണു എസ്, ഷാലു കെ, അരുൺ എസ്, അധീന കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *