ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
കൊയിലാണ്ടി: SDPI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറിഎൻ. കെ റഷീദ് ഉമരിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശീയ മെഡൽ നേടിയ കായിക പ്രതിഭകളായ ഹനീഫ കാപ്പാട്, മുഫീദ്. വി എം കവലാട്, ജനിഗ. ബി. ശേഖർ കവലാട്, തുടങ്ങിയവരെ ആദരിച്ചു.
ഫുട്ബോൾ മത്സരത്തിൽ നാദാപുരവും, കമ്പവലി മത്സരത്തിൽ കൊടുവള്ളിയും ജേതാക്കളായി. സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, പി. നിസാർ അഹമ്മദ് തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കെ. ഷമീർ, വാഹിദ് ചെറുവറ്റ, നിസാം പുത്തൂർ, അസീസ് മാസ്റ്റർ, കെ.വി.പി ഷാജഹാൻ, സലാം മാസ്റ്റർ, സലീം കാരാടി, മുസ്തഫ കവലാട് തുടങ്ങിയവർ സംസാരിച്ചു.