KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയ്ക്ക് ഡല്‍ഹി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായി. മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പിണറായിയുമായി സൗഹൃദ കൂടികാഴ്ചാണ്  നടത്തിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *