KOYILANDY DIARY

The Perfect News Portal

മുഖത്തെഴുത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫോക്ലാന്‍ഡിന്റെയും ഡോര്‍ഫ് കെറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന മുഖത്തെഴുത്ത് ശില്പശാല ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കേരളീയ ചിത്രകലാ പാരമ്ബര്യത്തിലെന്ന പോലെ കഥകളിയിലും ഉത്തര കേരളത്തിന്റെ തനതായ ചിത്രകലാ പാരമ്ബര്യം തുടിക്കുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തുകളുടെ സ്വാധീനം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ഫോക്ലോര്‍ ചെയര്‍മാന്‍ ഡോ.വി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി. രാമചന്ദ്രന്‍, തോല്‍പ്പാവക്കൂത്ത് ഗുരു വിശ്വനാഥന്‍ പുലവര്‍ എന്നിവര്‍ സംസാരിച്ചു. പി.എം.വി. പണിക്കര്‍ സ്വാഗതവും ശില്പശാല ഡയറക്ടര്‍ കെ.ആര്‍. ബാബു നന്ദിയും പറഞ്ഞു.

തെയ്യം കലാകാരന്‍ന്മാരായ രാജു കാവുട്ടന്‍, സുനില്‍ കുമാര്‍ കല്ലക്കുടിയന്‍, സുമിത, സി.കെ. ശിവദാസന്‍ കുട്ടോത്ത്, സുജീഷ്, നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ശില്‍പ്പശാലയില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *