KOYILANDY DIARY

The Perfect News Portal

മാവിൻ ചുവട് റസിഡൻസ് അസ്സോസിയേഷൻ നടീൽ ഉത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി> കുറുവങ്ങാട് മാവിൻ ചുവട് റസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടന്ന് നടീൽ ഉത്സവം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു. കുറുവങ്ങാട് തുരുത്തിയിൽ താഴെ വയലിൽ നടന്ന പരിപാടിയിൽ മുൻ നഗരസഭ വൈസ് ചെയർമാൻ യു.കെ.ഡി അടിയോടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി മധു ശ്രീശൈലം സ്വാഗതവും ഷാജിൽ കുമാർ നന്ദിയും പറഞ്ഞു.