KOYILANDY DIARY

The Perfect News Portal

മാല മോഷ്ടാക്കളെ ഒാടിച്ച്‌ പിടിച്ച്‌ വനിത കണ്ടക്ടര്‍ താരമായി

ആലപ്പുഴ: മാല മോഷ്ടാക്കളെ ഒാടിച്ച്‌ പിടിച്ച്‌ വനിത കണ്ടക്ടര്‍ താരമായി. ആലപ്പുഴയില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം. കൈനകരി അയ്യന്‍പറമ്ബ് വീട്ടില്‍ സരസ്വതിയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ച്‌ ഒാടിയ നാടോടി സ്ത്രീകളെയാണ് വനിതാ കണ്ടക്ടര്‍ ഒാടിച്ചിട്ട് പിടിച്ചത്.

മറ്റുയാത്രക്കാരെല്ലാം നോക്കി നില്‍ക്കെയാണ് കെ.എസ്.ആര്‍.ടി.സി.ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ആര്‍.സുജ മോഷ്ടാക്കളെ കീഴ്‌പ്പെടുത്തിയത്. മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ കവിത (28), സരസ് (29 )എന്നിവരെ പിന്നീട് പോലീസില്‍ ഏള്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *