KOYILANDY DIARY

The Perfect News Portal

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാർ ധര്‍ണ നടത്തി

കോഴിക്കോട്: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ധര്‍ണ നടത്തി.

മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ വേതനപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, ശമ്ബളക്കുടിശ്ശിക കൊടുക്കുന്നതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എ. വേണുഗോപാല്‍, എ.കെ. പത്മനാഭന്‍, മധു കാടാമ്ബുഴ, സുനില്‍ മോഹന്‍, കെ.എം. പങ്കജാക്ഷന്‍, എം.വി. ശശി, വി.വി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *