KOYILANDY DIARY

The Perfect News Portal

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് പോലീസ് പിടികൂടിയത്. 2 ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായാണ് കാരന്തൂര്‍ പാറക്കടവ് പാലത്തിനു സമീപം വെച്ചു വാഹനം സഹിതം പിടികൂടിയത്. ഞായറാഴ്ച പകല്‍ 2.35 ന് ആണ് സംഭവം. കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും ചേര്‍ന്നു ഉത്തര മേഖല കമ്മീഷര്‍ സ്ക്വാഡില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *