KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാർ രാജിവെക്കുക: കൊയിലാണ്ടിയിൽ കർഷക തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

.

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷക തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരിപാടി കിസാൻ സഭ ദേശീയ സമിതി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

 

പി. ബാബുരാജ്, ഇ കെ അജിത്ത്, അഡ്വ. ടി കെ രാധാകൃഷ്ണൻ, കെ കെ നാരായണൻ, കെ. ഷിജു, ടി വി ഗിരിജ, അഡ്വ. കെ. സത്യൻ, അഡ്വ. സുനിൽ മോഹൻ, എ.സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി സി സതീഷ് ചന്ദ്രൻ സ്വാഗതവും ആർ കെ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Share news