KOYILANDY DIARY.COM

The Perfect News Portal

കെ എസ് എസ് പി എയ്ക്ക് അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും യു.ഡി.എഫിന്റേത്: അഡ്വ. പ്രവീൺ കുമാർ എംഎൽഎ

.

നന്തി ബസാർ: നന്തിയിൽ കെ എസ് എസ് പി എ മൂടാടി മണ്ഡലം സമ്മേളനം  അഡ്വ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഴുവൻ സർവീസ് പെൻഷൻകാർക്കും, പ്രത്യേകിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന് (KSSPA), അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റേതെന്ന് അഡ്വ. പ്രവീൺ കുമാർ എംഎൽഎ പറഞ്ഞു. മെഡിസെപ് പദ്ധതിയിൽ പെൻഷൻകാർക്ക് പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ നിർബന്ധമായും അടിയന്തരമായി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. ഗോപാലൻ മാസ്റ്റർ, സംസ്ഥാന മദ്യനിരോധന സമിതി അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പി. ബാബുരാജ്, രാമകൃഷ്ണൻ കിഴക്കയിൽ, പി. വത്സരാജ്, ഇയ്യച്ചേരി പത്മിനി, കെ. കാർത്തി, വി.കെ. ദാമോദരൻ, വി.എം രാഘവൻ, ടി.കെ. രാജൻ ഗംഗോത്രി,  സുരേഷ് ബാബു എടക്കുടി, രാമചന്ദ്രൻ നീലാംബരി, ടി. ചന്ദ്രിക, പി.വി. നാരായണൻ, ഹരിദാസൻ പയ്യോളി എന്നിവർ സംസാരിച്ചു.
Share news