KOYILANDY DIARY

The Perfect News Portal

മാജിക് ഫോർ ടീച്ചേഴ്‌സ് പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ക്ലാസ് മുറികളിലെ വിരസ നിമിഷങ്ങൾ ഒഴിവാക്കി പഠനം കൂടുതൽ ആഹ്ലാദകരവും സർഗ്ഗാത്മകമാക്കാനും ജാല വിദ്യയിലൂടെ പുതിയതന്ത്രങ്ങൾ തയ്യാറാക്കുതിന്റെ ഭാഗമായി അധ്യാപകർക്കുള്ള മാജിക് പരിശീലന പരിപാടി കൊയിലാണ്ടി മാജിക് അക്കാഡമിയിൽ ആരംഭിച്ചു. കൊയിലാണ്ടി എം.എൽ.എ. കെ.ദാസന്റെ ‘ഡീപ്’ പദ്ധതിയുടെയും നഗരസഭ വിദ്യാഭ്യാസ സമിതിയുടെയും സഹകരണത്തോടെ തുടങ്ങിയ ‘മാജിക് ഫോർ ടീച്ചേഴ്‌സ്’ ശിൽപ്പശാല കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി പതിനഞ്ചോളം ഉപകരണങ്ങൾ അടങ്ങിയ മാജിക് കിറ്റ് അധ്യാപകർക്ക് നൽകി. മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂർ ശിൽപ്പശാലക്ക് നേതൃത്വം നൽകി. എം.ജി.ബൽരാജ് അദ്ധ്യക്ഷത വഹിച്ചു.എം.എം.ചന്ദ്രൻ (ഡി.ഇ.ഒ.കോട്ടയം), ജവഹർ മനോഹർ (എ.ഇ.ഒ), ശശി കോട്ടിൽ, പി.ബീന, നിസാർ ചേളേരി, കെ.ടി.രമേശൻ, എ.സജീവ് കുമാർ, ബിജു കാവിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *