KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ മോഷണത്തിനിടെ പൂട്ടിയിട്ട വീട് കത്തിനശിച്ചു

കൊയിലാണ്ടി : താഴങ്ങാടി റോഡിൽ മടങ്ങാനകത്ത് അബുവിന്റെ വീട് കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാൺ സംഭവം. വീട്ടുടമയും കുടുംബവും വിദേശത്താണുള്ളത്. മോഷണംനടത്തിയതിന്‌ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി തീവെച്ചതാണെന്നാണ് പോലീസ് പറയുന്നത്.വീടിനകത്തുള്ള മുഴുവൻ ഫർണ്ണിച്ചറുകളും മറ്റ് വസ്തുവകകളും കത്തി നശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. അപ്പഴേക്കും മുഴവൻ സാധനങ്ങളും കത്തിനശിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *