KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ്‌ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്  നേതാവ് വെടിയേറ്റ്‌ മരിച്ചു. അജ്ഞാത അക്രമി സംഘം വെടിവെച്ച ശേഷം അടിച്ചു കൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഭിവാന്‍ഡി- നിസാംപുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതാവായ മനോജ് മാഹ്‌ത്രെയാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കോണ്‍ഗ്രസ്  നേതാവിനെ  ഒളിഞ്ഞിരുന്ന് വെടിവെച്ച ശേഷം മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച് അക്രമികള്‍ അടിച്ചു കൊല്ലുകയായിരുന്നു. അക്രമത്തിന് ശേഷം  വാഹനത്തില്‍  അക്രമികള്‍ കടന്നതെന്ന് പോലീസ് പറഞ്ഞു.

 മഹത്രയെ താനെ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൊലപാതക ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.ക്രമത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *