KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കളക്ടർ എൻ. പ്രശാന്തിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കോഴിക്കോട് കളക്ടർ എൻ. പ്രശാന്തിനെ സ്ഥലം മാറ്റി. ടൂറിസം വകുപ്പിലേക്കാണ് മാറ്റം. യു.വി. ജോസ് ആണ് പുതിയ കളക്ടർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

2015 ലാണ് എൻ. പ്രശാന്ത് കോഴിക്കോട് കളക്ടറായി ചുമതലയേൽക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഒഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *