KOYILANDY DIARY

The Perfect News Portal

പാൻ കാർഡ്​ അഞ്ച്​ മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനമൊരുങ്ങുന്നു

ഡല്‍ഹി: പാൻ കാർഡ്​ അഞ്ച്​ മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനമൊരുങ്ങുന്നു . ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്.

ആധാര്‍ വഴിയുള്ള ഇ-കെവൈസി സംവിധാനമുപയോഗിച്ചാണ്  പാന്‍ വിതരണം സാധ്യമാക്കുന്നത്.പാൻകാർഡ്​ ലഭിക്കുന്നതിനുള്ള രേഖകളും വിരലടയാളം  സ്വീകരിച്ചാവും  അതിവേഗത്തിൽ പാൻകാർഡ്​ വിതരണം ചെയ്യുക.

പുതിയ സംവിധാനം പ്രകാരം  വിരലടയാളവും നൽകിയാൽ അഞ്ച്​ മിനുട്ടിനുള്ളിൽ പാൻകാർഡ്​ നമ്പർ ലഭിക്കും. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കുന്നുണ്ട്. പാൻകാർഡും വൈകാതെ തന്നെ ലഭ്യമാക്കുമെന്നാണ്​ സർക്കാർ അറിയിച്ചിരിക്കുന്നത്​.  മൊബൈൽ ഫോൺ വഴി ആദായനികുതി അടക്കാനും പാൻകാർഡിന്​ അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ്​ പുറത്തിറക്കുന്നുണ്ട്​. റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *