KOYILANDY DIARY

The Perfect News Portal

മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കിളിമാനൂരിന് സമീപം മടവൂരില്‍ മുന്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു . മടവൂര്‍ സ്വദേശി രാജേഷ് ( 34 )ആണ് കൊല്ലപ്പെട്ടത് .

അര്‍ധരാത്രി കാറിലെത്തിയ നാലംഗ സംഘമാണ് രാജേഷിനെ ആക്രമിച്ചത് . രാജേഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്കും വെട്ടേറ്റു. റെഡ് എഫ്‌എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ് .

സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി കലാകാരനായും രാജേഷ് പോകാറുണ്ടായിരുന്നു . ഇയാളോട് ശത്രുത ഉണ്ടായിരുന്നവരാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു . ഇന്നലെ ഇയാള്‍ പരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുമ്ബോഴാണ് ആക്രമിച്ചത്.

Advertisements

ഉടന്‍ തന്നെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം പ്രതികളെക്കുറിച്ച വ്യക്തമായ സൂചന ലഭിച്ചെന്നു പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *