ഭിന്നശേഷിക്കാരെ ആദരിച്ചു
പയ്യോളി: ഭിന്നശേഷിക്കാരെ ആദരിച്ചു. പരിമിതികളെ അതിജീവിച്ച് ജീവിത മികവ് പുലർത്തിയ ഭിന്നശേഷിക്കാരെ അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂൾ ആദരിച്ചു. യു.ടി. ദിജിത്ത്, മജീദ് തെക്കയിൽ, സമീറ ചെറിയാടത്ത് എന്നീ പൂർവവിദ്യാർഥികളെയാണ് സ്കൂൾ അധികൃതരും പി.ടി.എ.യും ഉപഹാരം നൽകി ആദരിച്ചത്. നഗരസഭാചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദൻ അധ്യക്ഷനായി. ബി.ആർ.സി. ട്രെയിനർ രാഹുൽ, പി.ടി.എ. പ്രസിഡന്റ് കെ.കെ. സജീഷ്, പി. അനിത, ഒ. മനോജ്, പ്രധാനാധ്യാപിക ജി.എൻ. ഉഷാനന്ദിനി, എം. രഞ്ജിനി എന്നിവർ സംസാരിച്ചു.