KOYILANDY DIARY

The Perfect News Portal

ബ്രൗണ്‍ ഷുഗറുമായി മദ്ധ്യവയസ്കന്‍ പിടിയില്‍

കോഴിക്കോട്: രണ്ട് ഗ്രാം ബ്രൗണ്‍ ഷുഗറുമായി മദ്ധ്യവയസ്കന്‍ എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഹമീദ് (53) ആണ് പിടിയിലായത്. കോഴിക്കോട് രണ്ടാം ഗേറ്റ് പരിസരത്ത് വിദേശമദ്യം, കഞ്ചാവ് വില്‍പന എന്നിവ നടക്കുന്നുണ്ടെന്ന എക്സൈസ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍രാവിലെ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ .പി. ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മോഹനദാസന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജുബീഷ്, ബിജുമോന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *