KOYILANDY DIARY

The Perfect News Portal

ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗം

ബാലുശ്ശേരി: ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗം. ബി.ജെ.പി. ഉള്ളിയേരി മണ്ഡലം പ്രഥമ നേതൃയോഗവും മണ്ഡലം പ്രസിഡൻറായി നിയമിതനായ സുഗീഷ് കൂട്ടാലിടയുടെ സ്ഥാനാരോഹണ ചടങ്ങും ഉള്ളിയേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുൻ അധ്യക്ഷൻ ബബീഷ് ഉണ്ണികുളം അധ്യക്ഷനായി.

ജില്ലാ ഉപാധ്യക്ഷൻ ടി. ബാലസോമൻ, എൻ.പി. രാമദാസ്, ഷൈനി ജോഷി, പത്മനാഭൻ, രാജേഷ് കായണ്ണ, സുഗീഷ് കൂട്ടാലിട, എം.സി. ശശീന്ദ്രൻ, ആർ.എം. കുമാരൻ, രാജേഷ് പുത്തഞ്ചേരി, രാജേന്ദ്രൻ കുളങ്ങര, എസ്.എൽ. കിഷോർകുമാർ, ബാബു വടക്കയിൽ, കെ.വി. കുമാരൻ എന്നിവർ സംസാരിച്ചു. പുരുഷു ഉള്ളിയേരിയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *