KOYILANDY DIARY

The Perfect News Portal

ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ

ഹൈദരാബാദ്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ. വനസ്തലിപുരത്തെ ഇഞ്ചാപുരം സ്വദേശിയായ 72കാരൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. ഇയാൾ 11 വയസുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നെന്നു പോലീസ് അറിയിച്ചു. നാലാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ ഇയാൾ മൈാബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ പകൽ പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇത് മുതലെടുത്താണ് വൃദ്ധൻ പീഡനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *