KOYILANDY DIARY

The Perfect News Portal

ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ കൂടി

മുബൈ: കൽപനാ ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ. മുബൈയിൽ വേരുകളുള്ള ന്യൂറോസർജൻ ഡോ.ഷ്വാന പാണ്ഡ്യയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. കാനഡയിലെ ആൽബെർട്ട യൂണിവേഴ്റ്റി ആശുപത്രിയിലാണ് ഷ്വാന ഇപ്പോൾ ജോലി ചെയ്യുന്നത്. സിറ്റിസൻ സയൻസ് അസ്ട്രോണെറ്റ് പ്രോഗ്രാമിലെ 3200 പേരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട രണ്ടു പേരിൽ ഒരാളാണ് ഷ്വാന പാണ്ഡ്യ. 2018ലാണ് ഇവരുടെ ബഹിരാകാശയാത്ര. മറ്റ് എട്ടു പേർക്കൊപ്പമാണ് ഷ്വാന ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക.

ബഹിരാകാശ യാത്രികയും ഡോക്ടറുമൊക്കെയായ ഷ്വാന ഒരു ബഹുമുഖ പ്രതിഭയാണ്. ഗായിക, അന്തർദേശീയ തായ്ക്വണ്ടോ ചാമ്പ്യൻ, എഴുത്തുകാരി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട് ഈ 32കാരി. ബഹിരാകാശ യാത്രികയാവുക എന്നത് ഷ്വാനയുടെ കൗമാരകാലം മുതലുള്ള ആഗ്രഹമാണ് എന്ന് മുബൈയിലുള്ള അവരുടെ ബന്ധുക്കൾ പറയുന്നു. പക്ഷേ അതിനൊപ്പം അവർ വൈദ്യശാസ്ത്രത്തെയും സ്നേഹിച്ചിരുന്നു. ഈ ആഗ്രഹങ്ങളെല്ലാം പിന്നീട് ഷ്വാന നേടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *