KOYILANDY DIARY

The Perfect News Portal

ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ അന്തരിച്ചു

വാഷിങ്ടന്‍: ചന്ദ്രനില്‍ ഏറ്റവും ഒടുവില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി ജീന്‍ സെര്‍നന്‍ (82) അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററിലൂടെയാണ് സെര്‍നന്‍ വിടവാങ്ങിയ വിവരം ലോകത്തെ അറിയിച്ചത്. 1972ല്‍ ചന്ദ്രനിലേക്ക് തിരിച്ച അപ്പോളോ 17 ന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ യുഎസ് ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17 ദൗത്യം. ചന്ദ്രനിലെ അഗ്നിപര്‍വതങ്ങളെ കുറിച്ച്‌ പഠിക്കാനാണ് സെര്‍നന്‍ ഉള്‍പ്പെട്ട സംഘം യാത്രപുറപ്പെട്ടത്. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്‍നനും സംഘവും ഇറങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *