KOYILANDY DIARY

The Perfect News Portal

രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നതു താനായിരിക്കും; ശരത് കുമാര്‍

ചെന്നൈ; തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ ഭയന്ന് ശരത്കുമാര്‍. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനാകുമെന്നും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത് കുമാര്‍ പറഞ്ഞു. തുഗ്ലക്ക് മാസികയുടെ മുന്‍ പത്രാധിപരും രാഷ്ട്രീയ നിരീക്ഷകനുമായ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമിയുടെ കുറവ് വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചിരുന്നു. ചോ നേരത്തെ പലഘട്ടങ്ങളിലും രജനിയോട് രാഷ്ട്രീയ പ്രവേശനത്തിന് സമയമായെന്ന് പരസ്യമായി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സാധ്യതകളാണ് തുറന്ന് കാണിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തില്‍ നിന്നും വ്യക്തമായ ഉത്തരം പറയാതെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

കര്‍ണാടക സ്വദേശിയായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് എല്ലാവരും ഭയത്തോടെയാണ് നോക്കുന്നത്. എംജിആറും ജയലളിതയും തമിഴ്നാട് സ്വദേശികളായിരുന്നില്ല. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നതു താനായിരിക്കുമെന്നും ശരത്കുമാര്‍ തുറന്നടിച്ചു. സംഭവം വിവാദമായതോടെ രജനികാന്തിന്‍റെ ആരാധകര്‍ നവമാധ്യമങ്ങളിലൂടെ ശരത് കുമാറിനെതിരെ രംഗത്തുവന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *