KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 10 മുതല്‍

കോഴിക്കോട്: മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. കോര്‍പ്പറേഷനും അശ്വിനി ഫിലിംസൊസൈറ്റിയും ബാങ്ക്‌മെന്‍സ്  ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് ചലച്ചിത്രോത്സവം നടത്തുന്നത്. 33 സിനിമകളാണ് കാണിക്കുക. രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പ്രദര്‍ശനം.

ആന്ദ്രേവൈദ, പോള്‍ കോക്‌സ്, അബ്ബാസ് കിയരസ്തമി, ഓംപുരി, ടി.എ. റസാഖ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗമുണ്ടാകും. കെ.ജി. ജോര്‍ജ് റെട്രോസ്‌പെക്ടീവ് വിഭാഗവുമുണ്ട്. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. നളന്ദ ഹോട്ടലിലെ സംഘാടക സമിതി ഓഫീസില്‍ ജനുവരി 20 മുതല്‍ 24 വരെ പാസിന് അപേക്ഷിക്കാം.

ഡെലിഗേറ്റുകളല്ലാത്തവര്‍ക്കായി ഫെബ്രുവരി ഒന്‍പതു മുതല്‍ 16വരെ മാനാഞ്ചിറയില്‍ അനുബന്ധ മേളയുണ്ട്. അവിടെ ദിവസവും വൈകീട്ട് 5.30 മുതല്‍ എട്ടുവരെ സിനിമകള്‍ കാണിക്കും. ഫെസ്റ്റിവല്‍ ബുക്ക്, ദിവസേന വാര്‍ത്താപത്രിക എന്നിവ പ്രസിദ്ധീകരിക്കും. സെമിനാര്‍ പ്രഭാഷണം, അഭിമുഖം,ഓപ്പണ്‍ഫോറം തുടങ്ങിയവയുമുണ്ടാകും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചെലവൂര്‍ വേണു, കോ- ഓര്‍ഡിനേറ്റര്‍ കെ.ജെ. തോമസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *