KOYILANDY DIARY

The Perfect News Portal

ബഷീറും കഥാപാത്രങ്ങളും വീമംഗലം സ്കൂളിലെത്തി

മൂടാടി : ബഷീർ ദിനത്തിന്റെ ഭാഗമായി വീമംഗലം സ്കൂളിലെ മലയാളം വേദിയും വിദ്യാരംഗം കലാ സാഹിത്യ വേദിയും  ചേർന്ന് അനുസ്മരണം നടത്തി . പി ഇന്ദിര ഉദ്‌ഘാടനം ചെയ്തു. ബഷീറും, മജീദും, സാറാമ്മയും, ഒറ്റക്കണ്ണൻ പോക്കർ, ആനവാരി രാമൻ നായരും, പാത്തുമ്മയും കുട്ടികൾക്ക് നവ്യാനുഭവം ആയി. കെ. ശ്രീകല, എം. എസ് ആനന്ദവിഷ്ണു, രഹന, കെ .ഹേമലാൽ എന്നിവർ നേതൃത്വം നൽകി. ബഷീർ കൃതികളുടെ പ്രദർശനം, പോസ്റ്റർ രചന എന്നിവയും ബഷീർ ദിന പരിപാടികളോടനുബന്ധച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *