KOYILANDY DIARY

The Perfect News Portal

ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

കോരപ്പുഴ: കോരപ്പുഴ ഗവ. ഫിഷറീസ് യു.പി സ്ക്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രവർത്തകനും മുൻ പ്രധാനാധ്യാപകനുമായ കെ.ടി.കെ. ബാബു നിർവ്വഹിച്ചു. ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ട് നടത്തിയ അഭിനയം വേറിട്ടതായി. പൂജ. ബി, ബാസിൽ സമാൻ, അലൻ കെ. എന്നിവർ സംസാരിച്ചു.

ബഷീർ ക്വിസ്, ചുവർ പത്രിക നിർമ്മാണം, പ്രയോഗ വിസ്മയം, ഡോക്യുമെൻ്ററി പ്രദർശനം, പുസ്തക പ്രദർശനം എന്നീ പരിപാടികളും നടന്നു. പ്രധാനാധ്യാപിക മിനി. എൻ.വി വിദ്യാരംഗം കൺവീനർ ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *