KOYILANDY DIARY

The Perfect News Portal

ആനവാരിയായും, എട്ടുകാലി മമ്മൂഞ്ഞായും സൈനബയായും അധ്യാപകർ

കൊയിലാണ്ടി: വൈക്കം മുഹമ്മദ്‌ ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ജൂലായ് 5ന് ബഷീർ കഥാപാത്രങ്ങളായി കുറുവങ്ങാട് സെൻടൽ യു പി സ്കൂളിലെ അധ്യാപകർ കുട്ടികൾക്കു മുന്നിലെത്തിയത് കൗതുകമായി. എം കെ സുരേഷ് ബാബുവാണ് കഥാപാത്ര ആവിഷ്കാരത്തിന്റെ സംവിധാനം നിർവഹിച്ചത്.

കഥാപാത്രങ്ങളായി കെ. സിറാജ്. ഇ കെ. പ്രജേഷ്, ശ്രീശൻ പനായി, യു. നിഖിൽ, വി. പി. മോഹൻ, നാരായണൻ, ടി. വൃന്ദ , കെ.കെ. വിജീഷ്, കെ, അരുൺ പ്രസാദ് എന്നിവർ അരങ്ങിലെത്തി. പി ടി എ പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയിൽ ഹെഡ് മാസ്റ്റർ സി ഗോപകുമാർ, എസ് ആർ ജി കൺവീനർ കെ.കെ. വിനോദ്, സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *