KOYILANDY DIARY

The Perfect News Portal

പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്കാരം വാവ സുരേഷിന്‌

തിരുവനന്തപുരം: പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്കാരത്തിന് കൗമുദി ടി.വി ചാനലിലെ സ്നേക്ക് മാസ്റ്റര്‍ എന്ന പരിപാടിയുടെ അവതാരകനും പ്രശസ്ത പാമ്പ്‌ പിടുത്തക്കാരനുമായ വാവ സുരേഷ് അര്‍ഹനായി. റിസ്കി ടെലിവിഷന്‍ ഷോയുടെ അവതാരകനുള്ള പുരസ്കാരമാണ് വാവ സുരേഷിന് ലഭിച്ചത്.

സെപ്തംബര്‍ 10ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന മാധ്യമ പുരസ്കാര താരനിശയില്‍ വച്ചാണ് വാവ സുരേഷിന് അവാര്‍ഡ് നല്‍കുക. ചടങ്ങില്‍ മന്ത്രിമാരും സാംസ്കാരിക നായകരും പങ്കെടുക്കും. ടെലിവിഷന്‍, റേഡിയോ രംഗത്തെ മികവുറ്റ പ്രോഗ്രാമുകള്‍ക്കും അവതാരകര്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *