KOYILANDY DIARY

The Perfect News Portal

പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാ‌ഴ്‌ച പുലര്‍ച്ചെയാണ് സംഭവം. പേരൂര്‍ പൂവത്തുമ്മൂടിനടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന മേരി (67) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു ദേവസ്യ (70) എന്ന പാപ്പച്ചനെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി മുരിക്കാശേരി സ്വദേശികളാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *