KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര കിഴിഞ്ഞാണ്യം റോഡരികിലെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര: കിഴിഞ്ഞാണ്യം റോഡരികിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി കുറ്റിയാടി പാലേരി പാറക്കടവ് സ്വദേശി അജ്മൽ (24) ന്റെ ജീർണ്ണിച്ച ജഡമാണ് കണ്ടെത്തിയത്. അജ്മൽ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറാണ്. അജ്മലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .മൃതദേഹത്തില്‍ ഉരഞ്ഞ പാടുകള്‍കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു .

മരണത്തിന് മുന്‍പ് അജ്മലിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അജ്മലിന് നേരത്തെ മര്‍ദ്ദന മേറ്റതാതായാണ്‌ മൊഴി. പേരാമ്പ്ര ഹൈ സ്ക്കൂള്‍ റോഡിനടുത്തെ കുളത്തിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

പുറക്കൂട്ടയില്‍ അമ്മമതിന്റെ മകനാണ് . ആബുലന്‍സ് ഡ്രൈവറായിരുന്ന അജ്മല്‍ അടുത്ത കാലത്തായി സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസ്സരിച്ച്‌ കൊയിലാണ്ടി തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തി. ശനിയാഴ്ച ഹൈസ്ക്കൂളിനടുത്ത് വച്ച അജ്മല്‍ ചിലരുമായി വാക്തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. അന്നു മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *