KOYILANDY DIARY

The Perfect News Portal

പന്തലായനിയിൽ ടിപ്പർ ലോറി മറിഞ്ഞ് വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നിന് സമീപം നാണാത്ത് ചെങ്കൽ കയറ്റി വന്ന ടിപ്പർ ലോറി കീഴ്‌മേൽ മറിഞ്ഞ് വൻ ദുരന്തം ഒഴിവായി. ലോറി ഉടമസ്ഥൻ കൂടിയായ ഡ്രൈവർ മാത്രമായിരുന്നു. ആസമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. കല്ലിറക്കണ്ട സ്ഥലം എത്തിയ ഉടനെ ക്ലീനർ ലോറിയിൽ നിന്ന് ഇറങ്ങിനിൽക്കുകയായിരുന്നു. തുടർന്ന്‌ ചെങ്കുത്തായ കയറ്റം അധിവേഗതയിൽ കയററിയശേഷം സഡൻ ബ്രേക്കിട്ട് നിർത്തിയ ഉടനെ ലോറിയുടെ മുൻവശം ഉയർന്ന് കീഴ്‌മേൽ മറിയുകയാണുണ്ടായത്.  ലോറിയിലുണ്ടായിരുന്ന കല്ലുകൾ പൂർണ്ണമായും റോഡിലേക്ക് തെറിച്ചുവീണു. റോഡരുകിലെ ഒരു കവുങ്ങും മറ്റ് മരങ്ങളും നിലംപതിക്കുകയുണ്ടായി.

14

ലോറി മറിയുമ്പോൾ പിറകിലുണ്ടായിരുന്ന രണ്ടുപേർ ഓടി മാറിയതിനാർ വൻ ദുരന്തമാണ് ഒഴിവായത്. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചു. നെല്ല്യാടി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള KL-57 C 8173 നമ്പർ മൊണാലിസ എന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെതുടർന്ന്‌ ലോറി നിശ്ശേഷം തകർന്നു. തിങ്കളാഴ്ച രാത്രി 8.30 മണിയോടുകൂടിയായിരുന്നു സംഭവം. റോഡിന് കുറുകെ മറിഞ്ഞ ലോറി പിന്നീട് കീഴരിയൂരിൽ നിന്ന് വന്ന JCB ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ  പരിശ്രമത്തിനൊടുവിൽ ലോറി പൂർവ്വസ്ഥിതിയിലേക്ക് മാറ്റി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *