KOYILANDY DIARY

The Perfect News Portal

പെൻഷൻ തുക ഓഖി ദുരിതാശ്വാസനിധിയിലേക്ക് നൽകി

കൊയിലാണ്ടി: ജീവിതത്തിന്റെ സായം കാലത്ത് തനിക്ക് ലഭിക്കുന്ന ഒരേയൊരു ആശ്രയമായ വാർധക്യ കാല പെൻഷൻ തുകയിൽ നിന്നും 1500 രൂപ ഓഖി ദുരിതബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃക കാട്ടിയിരിക്കുകയാണ് കൊയിലാണ്ടി താലൂക്കിലെ  നൊച്ചാട് കൈതക്കൽ സ്വദേശിയായ മുതു വോട്ട് മീത്തൽ ചാത്തു.
ഈ തുകയോടൊപ്പം തന്റെ സുഹൃത്തായ കുഞ്ഞിരാമനുണ്ണിയുടെ വകയായുള്ള തുക കൂടി കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് ഓഫീസിലെത്തി തഹസിൽദാർ  എൻ.റംല ക്ക് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *