KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പന്തലായനി ബി.ആർ.സി.രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വ്യത്യസ്ത കഴിവ് തിരിച്ചറിഞ്ഞ് വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ നൽകി. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കാനാണ് ക്യാമ്പ് ച്ചത്‌. ചുറ്റുപാടുകളെ തിരിച്ചറിയാനും, അവയെ പരിപാലിക്കാനുമുള്ള ശേഷി ഉറപ്പാക്കാൻ വേണ്ടി ക്യാമ്പിൽ ജൈവവൈവിധ്യം നിറഞ്ഞ കാടിന്റെയും, ജീവികളുടെയും, അന്തരീക്ഷ വും ഒരുക്കിയിരുന്നു.

എസ്.എസ്.എ.ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയകൃഷ്ണൻ, ഉത്ഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ബൽരാജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, അഡ്വ.ടി.കെ.ജി. നമ്പ്യാർ, പി.കെ. ശ്രീധരൻ, ഒ. പ്രേമ, വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ടി. സജീവൻ, ടി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *