KOYILANDY DIARY

The Perfect News Portal

പെരിന്തല്‍മണ്ണയില്‍ ഒരുകോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. കുഴിമണ്ണ കിഴിശ്ശേരി പനങ്ങോട്ടില്‍ മുജീബ് റഹ്മാന്‍ (38) മൊറയൂര്‍ കാട്ടിപ്പരുത്തി മുഹമ്മദ് ബഷീര്‍ (47) എന്നിവരാണ് പിടിയിലായത്.

പെരിന്തല്‍മണ്ണ പോലീസാണ് ഇവരെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹന ചന്ദ്രനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1,01,50,000 രൂാണ ഇവരില്‍ നിന്ന് പയപിടിച്ചെടുത്തത്. 2000, 500 രുപയുടെ നോട്ട് കെട്ടുകളാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *