KOYILANDY DIARY

The Perfect News Portal

പുസ്തക വായന മാനവിക ബോധം സൃഷ്ടിക്കും; യു.കെ. കുമാരന്‍

കൊയിലാണ്ടി: പുസ്തക വായന മാനവിക ബോധം സൃഷ്ടിക്കുമെന്ന് യു. കെ. കുമാരന്‍ പറഞ്ഞു. ചെറിയമങ്ങാട് ആരോഗ്യ-വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കായിക സാസംകാരിക മേഖലയില്‍ മിടുക്കരായ വിദ്യാര്‍ഥികളെ പരിപാടിയില്‍ അനുമോദിച്ചു.

മുഖ്യാതിഥിയായിരുന്ന എന്‍.വി.വത്സന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നിര്‍വ്വഹിച്ചു. സമിതി പ്രസിഡണ്ട് സി.എം.ജയശീലന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.പി.കനക, കെ.വി.സന്തോഷ് കുമാര്‍ എന്നിവരും വി. പി. ശ്രീധരന്‍, വി. പി. പ്രഭാകരന്‍, കെ.കെ. സതീശന്‍, സി.എം. രമേശ് ബാബു, പി. പി. സജീവന്‍ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *