KOYILANDY DIARY

The Perfect News Portal

പുളിയാവ് നാഷണല്‍ കോളേജിലെ ക്ലാസ് മുറിയിലേക്ക്‌ സ്‌ഫോടക വസ്തുവെറിഞ്ഞു

വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്.

തൊട്ടടുത്ത ക്ലാസില്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പെണ്‍കുട്ടികളും അധ്യാപകരുമടക്കം നിരവധി പേര്‍ യാത്രയയപ്പിനെത്തിയിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ഥിനികള്‍ ഹാളില്‍ നിന്ന് പുറത്തേക്കോടി. ആര്‍ക്കും പരിക്കില്ല.

വളയം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌ഫോടകാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. സി.സി.ടി. വി. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ചശേഷം സ്‌ഫോടകവസ്തു എറിയുകയായിരുന്നെന്നും കൃത്യം നടത്തിയ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

Advertisements

ഇയാളുടെയും കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെയും പേരില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എക്‌സ്‌പ്ലോസീവ് ആക്‌ട് പ്രകാരം കേസെടുത്തതായും വളയം എസ്.ഐ. ബിനു ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *