KOYILANDY DIARY

The Perfect News Portal

നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു

കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.വി.പി. സേതുമാധവന്‍ അദ്ധ്യക്ഷനായിരുന്നു.

സെക്രട്ടറി കെ.പി. ബാബു, വൈസ് പ്രസിഡന്റ് ഒ. വാസു, നവീകരണ സമിതി കണ്‍വീനര്‍ കെ. ഗംഗാധരന്‍, സ്വപ്നതീരം റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി പ്രകാശന്‍ ചോറുണ്ണിവയല്‍, വേങ്ങേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സെക്രട്ടറി കെ. രമേഷ്കുമാര്‍, കരുവിശേരി ശ്രീ വിഷ്ണുക്ഷേത്രം സെക്രട്ടറി കെ.ടി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *