KOYILANDY DIARY

The Perfect News Portal

പി.ജയരാജനെ മൂന്നാം തവണയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

കണ്ണൂര്‍: പി.ജയരാജനെ മൂന്നാം തവണയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വ്യക്തി പൂജ വിവാദവുമായി ബന്ധപ്പെട്ട് സമ്മേളന കാലയളവില്‍ രൂക്ഷമായ വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വന്നിരുന്നുവെങ്കിലും പ്രതിനിധികളുടെ പിന്തുണ പി. ജയരാജന് തന്നെ ലഭിക്കുകയായിരുന്നു.

49 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. ഇതില്‍ ആറ് പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ സിനോജ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ.കുഞ്ഞപ്പ, പി.വാസുദേവന്‍ എന്നിവരെ ഒഴിവാക്കി.

2010 ല്‍ പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയപ്പോഴാണ് പി.ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. 2012 ല്‍ പയ്യന്നൂരിലും, 2015 ല്‍ കൂത്തുപറമ്ബിലും നടന്ന ജില്ലാ സമ്മേളനത്തില്‍ ജയരാജനെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *