KOYILANDY DIARY

The Perfect News Portal

പി.കെ.എസ്. സംസ്ഥാന പ്രചരണ ജാഥക്ക് നാളെ കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: പി.കെ.എസ് (പട്ടികജാതി ക്ഷേമസമിതി) സംസ്ഥാന പ്രചരണ ജാഥക്ക് നാളെ തിങ്കളാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാവർക്കും ഭൂമി, വീട് സ്വകാര്യ മേഖലയിൽ വിശിഷ്യ എയ്ഡഡ് വിദ്യഭ്യാസ മേഖലയിൽ തൊഴിൽ സംവരണം എന്നീ ആവശ്യങ്ങൾ ഉയർത്തി പി കെ എസ് നേതൃത്വത്തിൽ ഒക്ടോബർ 3ന് സെക്രട്ടറിയേറ്റ് മാർച്ച് നടക്കുകയാണ്.

Read Aldo: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

സമരത്തിന്റെ പ്രചരണാർത്ഥം കാസറഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന പ്രചരണ ജാഥ നാളെ 19ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് സ്വീകരണം നൽകുകയെന്ന് സംഘാടക സമിതി ചെയർമാൻ ടി കെ ചന്ദ്രൻ, ജനറൽ കൺവീനർ പി പി രാജീവൻ എന്നിവർ അറിയിച്ചു.

Advertisements

പി.കെ.എസ്. സംസ്ഥാന സെക്രട്ടറി കെ സോമ പ്രസാദ് ലീഡറും സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധു ഡെപ്യൂട്ടി ലീഡറുമായ ജാഥ 16ാം തിയ്യതിയാണ് കാസറഗോഡ് നിന്ന് പര്യടനം ആരംഭിച്ചത്. 18, 19 തിയ്യതികളിൽ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ 14 ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി ഒക്ടോബർ 1ന് തിരുവനന്തപുരത്ത് സമാപിക്കും.